അനന്യസമേതം ജെന്റർ അവബോധ അനൗപചാരിക വിദ്യാഭ്യാസ പരിപാടി
ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടേയും ആഭിമുഖ്യത്തിൽ അനന്യസമേതം കുട്ടികൾക്കായുള്ള ജെന്റർ അവബോധ അനൗപചാരിക വിദ്യാഭ്യാസ പരിപാടി നാടക ശിൽപശാല ഇരിങ്ങാലക്കുട എസ്എൻഎച്ച്എസ് സ്കൂളിൽ വച്ച് നടത്തി. പരിപാടിയുടെ ഉദ്ഘാടന കർമ്മം ഭരതൻ മാസ്റ്റർ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഭരത്കുമാർ അധ്യക്ഷത വഹിച്ചു. ടിടിഐ പ്രിൻസിപ്പൽ പി.വി. കവിത ടീച്ചർ, പ്രൈമറി ഹെഡ് മിസ്ട്രസ് ബിജുന ടീച്ചർ എന്നിവർ ആശംസകളും, ഷാജി മാസ്റ്റർ നന്ദിയും അർപ്പിച്ചു. മഹാത്മാ യുപി സ്കൂൾ പോറത്തിശ്ശേരി, എൽഎഫ്സിഎച്ച്എസ്എസ് ഇരിങ്ങാലക്കുട, എഎസ്എൻഎച്ച്എസ് ഇരിങ്ങാലക്കുട എന്നീ സ്കൂളുകളിൽ നിന്നായി 50 ഓളം വിദ്യാർഥി വിദ്യാർഥിനികൾ പങ്കെടുത്തു. സ്കൂൾ ഓഫ് ഡ്രാമയിലെ അജിത്തിന്റെ നേതൃത്വത്തിൽ നാടക ശിൽപശാലയും, സിന്ധുവിന്റെ നേതൃത്വത്തിൽ ലിംഗസമത്വ ക്ലാസും നടന്നു.