സുധീര്‍ എളന്തോളിയെ കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആദരിച്ചു

പുല്ലൂര്‍: കേരള സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി സംസ്ഥാന ഗവണ്മെന്റ് നിയമിച്ച ഇരിങ്ങാലക്കുട പുല്ലൂര്‍ നിവാസിയായ സുധീര്‍ എളന്തോളിയെ കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആദരിച്ചു. കര്‍ഷക സംഘം ഏരിയാ കമ്മിറ്റിക്കു വേണ്ടി ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍, ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന് എന്നിവര്‍ പൊന്നാട അണിയിച്ച് ആശംസകളര്‍പ്പിക്കുകയും ചെയ്തു. ദീര്‍ഘകാലമായി ഖത്തര്‍ കേന്ദ്രമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, കലാകായികസാംസ്കാരിക പ്രവര്‍ത്തനങ്ങളും നടത്തുന്ന സംഘടനയായ സംസ്കൃതിയുടെ ഭാരവാഹിയാണ് സുധീര്‍ എളന്തോളി.