ഡോണ്‍ ബോസ്കോ സ്കൂളില്‍ ഫലവൃക്ഷോദ്യാനം ‘പച്ചക്കുട’ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജൂബിലി ഫലവൃക്ഷ ഉദ്യാനത്തിന്റെയും പരിസ്ഥിതി ദിനാചരണത്തിന്റെയും ഉദ്ഘാടനം തൃശൂര്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.ആര്. അനൂപ് ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി പ്രതിനിധികള്‍ക്കും അധ്യാപക പ്രതിനിധികള്‍ക്കും വേദിയിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും അദ്ദേഹം ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. ഡോണ്‍ ബോസ്കോ റെക്ടറും വജ്ര ജൂബിലി ആഘോഷങ്ങളുടെ ചെയര്‍മാനുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥി പ്രതിനിധി ഗഗന് മാമ്പിള്ളി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തദവസരത്തില്‍ ജൂബിലി ജീവകാരുണ്യ പദ്ധതിയായ ‘ ഡോണ്‍ബോസ്കോ ജൂബിലി ഭവന് ‘ നിര്‍മാണത്തിലേക്ക് 1988 89 എസ്എസ്എല്‍സി ബാച്ച് നല്കുന്ന അഞ്ചു ലക്ഷം രൂപയുടെ ചെക്ക് പ്രതിനിധികളായ രതീഷ് ഭരതന്, എ.ബി. സിയാവുദ്ദീന്, ജിംസണ് ചക്രമാക്കല്‍ എന്നിവര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയ്സണ്‍ മുളവരിക്കല്‍, ജൂബിലി സാമൂഹ്യ ക്ഷേമ കമ്മിറ്റി ചെയര്മാന് പോള്‍സണ്‍ കല്ലൂക്കാരന് എന്നിവര്‍ക്ക് കൈമാറി. വജ്ര ജൂബിലി ജനറല്‍ കണ്‍വീനര്‍ പോള്‍ ജോസ് തളിയത്ത് ആശംസകളര്‍പ്പിച്ചു. വജ്ര ജൂബിലി പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഫാ. മനു പീടികയില്‍ സ്വാഗതവും ജൂബിലി വൈസ് ചെയര്മാന് ഫാ. സന്തോഷ് മണിക്കൊമ്പില്‍ നന്ദിയും പറഞ്ഞു. ഫാ. ജോസിന് താഴത്തേറ്റ്, സിസ്റ്റര്‍ ഓമന വി.പി., സെബി മാളിയേക്കല്‍, ശിവപ്രസാദ് ശ്രീധരന്, എം. ബി. സജിത്ത്, സിബി പോള്‍ അക്കരക്കാരന്‍, ലൈസ സെബാസ്റ്റ്യന്‍, പ്രഫ. സി.വി. ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.