ക്രൈസ്റ്റ് കോളജ് എന്‍എസ്എസും ജെസിഐ ഇരിങ്ങാലക്കുടയും നോവയും സംയുക്തമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റും ജെസിഐ ഇരിങ്ങാലക്കുടയും നോവയും ചേര്‍ന്ന് സംഘടിപ്പിച്ച സംയുക്ത പരിസ്ഥിതി ദിനാചരണം ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് മെജോ ജോണ്സണ് അധ്യക്ഷത വഹിച്ചു. നോവ ചെയര്മാന് സുരേഷ് കടുപ്പശേരിക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. ജെസിഐ മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി. അഡ്വ. ഹോബി ജോളി, പി.ജെ. ജിസന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍മാരായ വി.പി. ഷിന്റോ, ജീന്‍സി, ജോമിഷ് ജോസ്, ലിസ് മെറിന്, ഹാഠ സിന എന്നിവര്‍ പ്രസംഗിച്ചു ചാവറ നഗര്‍ കോളനിയിലെ കുളത്തിന് ചുറ്റും ചെടികള്‍ വെച്ചു. എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും ചെടികള്‍ പരിപാലിക്കും.