വടക്കുംകര ഗവ.യുപി സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു

കല്പറമ്പ്: വടക്കുംകര ഗവ.യുപി സ്കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണം റിട്ടയര്‍ ചെയ്ത ജീവനക്കാരും അധ്യാപകരുമൊത്ത് ചേര്‍ന്ന് വിപുലമായി നടത്തി. പെന്‍ഷനേഴ്സ് അസോസിയേഷന് അംഗങ്ങളായ നിരവധി പേരാണ് കുട്ടികള്‍ക്ക് പരിസ്ഥിതി ദിന സന്ദേശം നല്കാന് വിദ്യാലയത്തിലെത്തിച്ചേര്ന്നത്. പ്രസിഡന്റ് ടി.കെ. അലക്സാണ്ടര്‍, പത്മജാ മുകുന്ദന്, സി.ടി. ലാസര്‍, പ്രിയംവദ, രാജന്, റോസി ജോസ് , ജേക്കബ്ബ്, കമലമ്മ, മേരി തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു. പരിസ്ഥിതി ദിനം യു. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയതു. പിടിഎ പ്രസിഡന്റ് പി.കെ. ഷാജു അധ്യക്ഷത വഹിച്ചു. സ്കൂള്‍ ലീഡര്‍ അഭിനവ് കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.സി. ലാലിമുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകന് ടി.എസ്. സജീവന് സ്വാഗതവും, സൂര്യ വി.എസ്. നന്ദിയും പറഞ്ഞു.