കൊരമ്പ് മൃദംഗ കളരിയുടെ നേതൃത്വത്തിൽ നടത്തിയ മൃദംഗപഠന ക്യാമ്പ് സമാപനം

ഇരിങ്ങാലക്കുട: കൊരമ്പ് മൃദംഗ കളരിയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടു മാസം നീണ്ടുനിന്ന മൃദംഗ ക്യാമ്പ് സമാപിച്ചു. ഉന്നത സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നാല് വയസുള്ള നിവേദ് മുതൽ 20 വയസ് വരെയുള്ള 28 ഓളം വിദ്യാർഥികളുടെ മൃദംഗമേളയും ആര്യ ഉല്ലാസിന്റെ കച്ചേരിയും ഉണ്ടായിരുന്നു. മൃദംഗമേളയിൽ അഞ്ച് വയസിൽ താഴെയുള്ള കുരുന്നുകൾ മൃദംഗ ചൊല്ലുകൾ പറഞ്ഞത് ശ്രദ്ധേയമായി. ചടങ്ങിൽ പി.വി. ശിവകുമാർ അധ്യക്ഷത വഹിച്ചു. ഡോ. ഹരീന്ദ്രനാഥ്, ഡോ.കെ. മോഹൻദാസ്, ദക്ഷിണ, ഭരത് കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു. ഏപ്രിൽ അഞ്ചിന് ആരംഭിച്ച ക്യാമ്പിൽ മൃദംഗ ക്ലാസിനു പുറമേ ഓൺലൈൻ തിയറി ക്ലാസും സംഗീത കച്ചേരികളും നടത്തിവന്നിരുന്നു. അവധിക്കാല ക്യാമ്പിന് വിക്രമൻ നമ്പൂതിരി നേതൃത്വം നൽകി.