ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ ‘ഫൊറോന മീറ്റ് 2023’ നടത്തി
കൽപറമ്പ്: ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ‘ഫൊറോന മീറ്റ് 2023’ ഫാ. ജോജി പാലമറ്റത്ത് ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിസ് കുടിയിരിക്കൽ അധ്യക്ഷത വഹിച്ചു. രൂപത കുടുംബകൂട്ടായ്മ പ്രസിഡന്റ് ജോഷി പുത്തിരിക്കൽ, സെക്രട്ടറി ജോഷി പടിഞ്ഞാക്കര, കൽപറമ്പ് എഫ്സി കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ആൻഗ്രേസ്, പാരിഷ് ട്രസ്റ്റി കെ.സി. തോമസ് എന്നിവർ പ്രസംഗിച്ചു. തൃശൂർ അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതി സെക്രട്ടറി ഡോ. ജോർജ് അലക്സ് ‘കുടുംബകൂട്ടായ്മയുടെ പ്രസക്തി ഇന്ന്’ എന്ന വിഷയത്തെ കുറിച്ച് ക്ലാസ് നയിച്ചു. ഇടവക കേന്ദ്രസമിതി പ്രസിഡന്റ് ലാസർ വിതയത്തിൽ, ഫൊറോന കുടുംബകൂട്ടായ്മ പ്രസിഡന്റ് ഡോ. മാത്യു പോൾ ഊക്കൻ, സെക്രട്ടറി ടോളി ജോഷി എന്നിവർ പ്രസംഗിച്ചു.