പുതിയ ചരിത്രത്തിലൂടെ പുതിയ ലോകത്തേക്ക് കൊണ്ടുവരിക എന്നതാണ് ഭരണകൂടത്തിന്റെ തന്ത്രം
ഇരിങ്ങാലക്കുട: പുതിയ ചരിത്രത്തിലൂടെ പുതിയ ലോകത്തേക്ക് കൊണ്ടുവരിക എന്നതാണ് ഭരണകൂടത്തിന്റെ പുതിയ തന്ത്രമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് സി.എന്‍. ജയദേവന് അഭിപ്രായപ്പെട്ടു. അഡ്വ.കെ.ആര്. തമ്പാന് അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തെ പുനര്‍നിര്‍മിക്കുന്നതിന് അടിക്കടി നീക്കങ്ങള്‍ രാജ്യത്ത് നടക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തെയും സംസ്കാരിക പാരമ്പര്യത്തെയും തിരുത്തിയെഴുതിയാല്‍ മാത്രമേ തങ്ങളുടെ സമ്പൂര്‍ണ ഹിന്ദു രാഷ്ട്ര നിര്‍മിതി എന്ന അജണ്ട സാധ്യമാകൂ എന്ന് മനസിലാക്കിയാണ് കേന്ദ്രഭരണകൂടം ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. തുടര്‍ന്ന് ചരിത്രവും വര്‍ത്തമാനകാല ഇന്ത്യയും എന്ന വിഷയത്തെ കുറിച്ച് കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഡോ. മാളവിക ബിന്നി മുഖ്യപ്രഭാഷണവും നടത്തി. ചരിത്രത്തില്‍ നിന്ന് ചില ഘട്ടങ്ങളെ മുറിച്ചുനീക്കുന്ന നയം ചരിത്ര പഠനത്തെയും അധ്യാപനത്തെയും ബാധിക്കുമെന്ന് ഡോ. മാളവിക പറഞ്ഞു ശാസ്ത്രത്തിന്റെ ചരിത്രവും തിരുത്തിയെഴുതുന്നതു മാനവരാശിയോടുള്ള വെല്ലുവിളിയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും അസി. സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു.