മണിപൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി പാദുവനഗര്‍ ഇടവക

ഇരിങ്ങാലക്കുട: മനുഷ്യത്വം കാണിക്കൂ മണിപൂരിനെ രക്ഷിക്കൂ എന്ന മുദ്രവാക്യവുമായി പാദുവനഗര്‍ സെന്റ് ആന്റണീസ് ഇടവക അംഗങ്ങള്‍ പ്രതിഷേധ മൗനജാഥ നടത്തി. പള്ളിയങ്കണത്തില്‍ ചേര്‍ന്ന പ്രതിഷേധയോഗം ഇരിങ്ങാലക്കുട രൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. റിജോ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. കൈക്കാരന്മാരായ ഇഗ്നേഷ്യസ് കുന്നത്ത് പറമ്പില്‍, സോജന് കുന്നത്ത്പറമ്പില്‍, ജെയിസണ്‍ കുന്നത്ത്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.