താണിശേരി വിമല സെന്‍ട്രല്‍ സ്കൂള്‍, ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ച് സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തി
താണിശേരി: താണിശേരി വിമല സെന്‍ട്രല്‍ സ്കൂള്‍, ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ച് സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യം എങ്ങനെ ഗുണപ്രദമാക്കാമെന്ന തിരിച്ചറിവില്‍ സ്കൂളിലെ റോബോട്ട് ലാബിലായിരുന്നു ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്റെ രൂപകല്പനയും നിര്‍മാണവും. സ്കൂള്‍ ലീഡര്‍, അസി. സ്കൂള്‍ ലീഡര്‍, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി, സ്പോര്‍ട്സ് സെക്രട്ടറി തുടങ്ങി ആറു സ്ഥാനങ്ങളിലേക്കായി 9,11 ക്ലാസുകളില്‍ നിന്നായി ഇരുപതോളംപേരാണ് മത്സരിച്ചത്. ആറുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ അഞ്ഞൂറോളം കുട്ടികളാണ് വോട്ട് ചെയ്തത്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.