കോണ്ഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റി സപ്ലൈകോ കാട്ടൂർ സ്റ്റോറിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി

കാട്ടൂർ: കാലങ്ങളായി സപ്ലൈകോയിൽ ആവശ്യ സാധനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്തതിൽ കോണ്ഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റി സപ്ലൈകോ കാട്ടൂർ സ്റ്റോറിനു മുനിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ജനറൽ സെക്രട്ടറി എം.ഐ. അഷറഫ് മുഖ്യ പ്രഭാഷണവും, സിദ്ദിക്ക് കറുപ്പം വീട്ടിൽ, യൂത്ത് കോണ്ഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ തേർമഠം, ബ്ലോക്ക് സെക്രട്ടറി എ.. ഡോമിനി എന്നിവർ പ്രസംഗിച്ചു.