ആയുഷ് ആയുർവേദ പ്രൈമറി ഹെൽത്ത് സെന്റർ ആശുപത്രിയുടെ പുതിയ കെട്ടിടത്തിലെ പ്രവർത്തന ഉദ്ഘാടനം നടന്നു

ആളൂർ: ഗ്രാമപഞ്ചായത്തിൽ ആളൂർ സെന്ററിൽ വെറ്ററിനറി ആശുപത്രിയുടെ മുകളിൽ 15 വർഷമായി പ്രവർത്തിച്ച ആയുഷ് ആയുർവേദ പ്രൈമറി ഹെൽത്ത് സെന്റർ മാള വഴിയിലുള്ള കഐൽ ടവറിലെ കെട്ടിടത്തിലേക്കു മാറ്റി. പുതിയ കെട്ടിടത്തിലെ പ്രവർത്തന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എം.എസ്. വിനയൻ, രതി സുരേഷ്, ബിന്ദു ഷാജു, ഷൈനി തിലകൻ, ഐ.എൻ. ബാബു, ആയുർവേദ ഡോക്ടർ കെ.ആർ. ബീന എന്നിവർ പ്രസംഗിച്ചു.