ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്ന് കയറ്റി അയച്ചത് 20 ടണ്‍ പ്ലാസ്റ്റിക് മാലിന്യം
ഇരിങ്ങാലക്കുട: ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്ന് നഗരസഭ കയറ്റി അയച്ചതു 20 ടണ്‍ പ്ലാസ്റ്റിക് മാലിന്യം. പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരത്തില്‍ നിന്നു ആരോഗ്യവിഭാഗം, കുടുംബശ്രീ, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭരിച്ചതും ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുമാണു കയറ്റി അയച്ചത്. അഞ്ചേക്കറോളം വരുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ വര്‍ഷങ്ങളായി ഉപേക്ഷിച്ചിരുന്ന റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളാണു ഏജന്‍സിക്കു കൈമാറിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ക്ലീന്‍ കേരളയാണു അജൈവ മാലിന്യങ്ങള്‍ കൊണ്ടുപോകുന്നത്.