പോലീസ് പെന്‍ഷനേഴ്സ് കുടുംബസംഗമം നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു
ഇരിങ്ങലക്കുട: കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് (കെപിപിഡബ്ലുഎ) കുടുംബസംഗമം നടത്തി. നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി. പ്രേംജന് അധ്യക്ഷനായി. കെഎസ്പിപിഡബ്ലുഎ ജില്ലാ സെക്രട്ടറിജോസ് പീറ്റര്‍, വി. പീതാംബരന്, പി.എന്‍. ശങ്കരന്, സുഭദ്രകുട്ടി, കെ.എ. വര്‍ഗീസ്, വി.വി. രവീന്ദ്രദാസ് എന്നിവര്‍ പ്രസംഗിച്ചു. 80 തികഞ്ഞ അംഗങ്ങളെയും ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ ജോണ്സന്, വിശിഷ്ടസേവാ മെഡല്‍ നേടിയ ഷോബി വര്‍ഗീസ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ശ്രീഹരി, സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ നിരഞ്ചന് എന്നിവരെ അനുമോദിച്ചു.