വണ്‍ റുപ്പി ചലഞ്ചിലൂടെ സമാഹരിച്ച തുക ഡയാലിസിസിനു കൈമാറി
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ വണ്‍ റുപ്പി ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ ഡയാലിസിസിനു കൈമാറി
പുല്ലൂര്‍: ‘ നമ്മുടെ കരുണകൊണ്ടു അനേകരുടെ വേദന കുറക്കാന്‍ വലിയ സ്നേഹത്തോടെ നല്‍കൂ ഒരു രൂപ ‘ എന്ന ആഹ്വാനവുമായി കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തോടനുബന്ധിച്ചു പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി ഒരുക്കിയ വണ്‍ റുപ്പി ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷം രുപ ഡയാലിസിസിനു കൈമാറി. സ്റ്റാഫ് പ്രതിനിധി വി.എസ്. നസീര്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി സിഎസ്എസിനു ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്ലയുടെ സാന്നിധ്യത്തില്‍ കൈമാറി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിസ്റ്റര്‍ റീറ്റ സിഎസ്എസ്, ആശുപത്രി മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, ഡയാലിസിസ് ഇന്‍ചാര്‍ജ് സിസ്റ്റര്‍ റോസ്ലിന് സിഎസ്എസ് എന്നിവര്‍ പ്രസംഗിച്ചു.