ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് സൗജന്യമായി നല്കാന് ജെ.സി.ഐ 10 ലക്ഷം രൂപ നല്കി
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ലേഡി ജേസി വിംഗിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് സൗജന്യമായി വിതരണം ചെയ്യുന്ന ഹോപ്പ് പദ്ധതിയുടെ ഉല്‍ഘാടനം ജെ.സി.ഐ. മുന്‍ വേള്‍ഡ് പ്രസിഡന്റ് ഷൈന്‍ ടി.ഭാസ്കര്‍ ഉല്‍ഘാടനം ചെയ്തു. ലേഡി ജേസി വിംഗ് ചെയര്‍ പേഴ്സണ്‍ നിഷിന നിസാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോണ്സണ്, ബ്ലൂ ഡോട്ട് മാനേജിങ്ങ് ഡയറക്ടര്‍ നിസാര്‍ അഷറഫ്, ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.ശിവദാസ്, ഓങ്കോളജി ഡിപ്പാര്‍ട്മെന്റ് തലവന്‍ ഡോ. അനു, പ്രൊജക്ട് കോഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി. പ്രോഗ്രാം ഡയറക്ടര്‍ ട്രീസ ഡയസ്, സെക്രട്ടറി ഷൈജോ ജോസ്, ട്രഷറര്‍ സാന്റോ വിസ്മയ എന്നിവര്‍ പ്രസംഗിച്ചു. 10 ലക്ഷം രൂപയുടെ മരുന്നുകളാണ് പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് വിതരണം ചെയ്യുക.