പുല്ലൂര്‍ നാടകരാവിന്റെ സംസ്ഥാന പ്രൊഫഷണല്‍ നാടകമേളയിലേക്ക് നാടകങ്ങള്‍ തിരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: പുല്ലൂര്‍ ചമയം നാടക വേദിയുടെ പുല്ലൂര്‍ നാടകരാവിന്റെ ഭാഗമായി ഒക്ടോബര്‍ 23 മുതല്‍ 29 വരെ ഇരിങ്ങാലക്കുട നഗരസഭാ ടൗണ്‍ ഹാളില്‍ നടക്കുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദേവസി, എളന്തോളി മാണിക്കുട്ടി സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകമേളയിലേക്ക് നാടകങ്ങള്‍ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 23ന് തിരുവനന്തപുരം അജന്ത തിയ്യറ്റര്‍ ഗ്രൂപ്പിന്റെ മൊഴി, 24ന് വെഞ്ഞാറമൂട് സൗപര്‍ണ്ണികയുടെ മണികര്‍ണ്ണിക, 25ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക്, 26ന് നെയ്യാറ്റിന്‍കര സ്വദേശാഭിമാനിയുടെ ചേച്ചിയമ്മ, 27ന് അമ്പലപ്പുഴ സാരഥിയുടെ രണ്ട് ദിവസം, 28ന് പാലാ കമ്മ്യൂണിക്കേക്ഷന്സ്ന്റെ ജീവിതം സാക്ഷി,
29ന് പൊറത്തിശ്ശേരി കലാവേദിയുടെ പച്ചിലകള്‍ ചിരിക്കുമ്പോള്‍, പുല്ലൂര്‍ ചമയം നാടക വേദി അവതരിപ്പിക്കുന്ന നാടകം ഇലകള്‍ പച്ച കൂടാതെ 28ന് ഏകാങ്ക നാടക മത്സരം ഉണ്ടായിരിക്കും എന്ന് സംഘടകരായ ചമയം പ്രസിഡന്റ് എ.എന്‍. രാജന്, ജനറല്‍ കണ്‍വീനര്‍ പുല്ലൂര്‍ സജു ചന്ദ്രന്, പ്രഫ. സാവിത്രി ലക്ഷ്മണന്, സെക്രട്ടറി വേണു എളംന്തോളി, ചീഫ് കോഡിനേറ്റര്‍ കിഷോര്‍ പള്ളിപ്പാട്ട്, കോഡിനേറ്റര്‍ ഷാജു തെക്കൂട്ട്, ബിജു ചന്ദ്രന് എന്നിവര്‍ അറിയിച്ചു. ദിവസേന വൈകിട്ട്
ആറിനാണ് പുല്ലൂര്‍ ചമയം നാടക വേദിയുടെ പുല്ലൂര്‍ നാടക രാവിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകമേള. ഇതിനു മുന്നോടിയായി പൊതുസമ്മേളനങ്ങള്‍ ഉണ്ടാക്കും. പ്രവേശനം സൗജന്യമാണ്.