യുഡിഎഫ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര പ്രചരണ പദയാത്ര നടത്തി

യുഡിഎഫ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമര പ്രചരണ പദയാത്ര കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് യുഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം ചെയര്മാന് ജോസഫ് ചാക്കോക്കു പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും അഴിമതിക്കും എതിരെ യുഡിഎഫ്
ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര പ്രചരണ പദയാത്ര നടത്തി. യുഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം ചെയര്മാന് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന പദയാത്ര കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, എല്‍.ഡി. ആന്റോ, മണ്ഡലം ഭാരവാഹികളായ എ.സി. സുരേഷ്, കെ.എം. ധര്മ്മരാജന്, ടി.ജി. പ്രസന്നന്, തോമസ് കോട്ടോളി, ജസ്റ്റിന് ജോണ്‍, ജോസ് മാമ്പിള്ളി, എന്‍.ജെ. ജോയ്, സത്യന് തേനാഴിക്കുളം എന്നിവര്‍ നേതൃത്വം നല്കി. പി.ടി. ജോര്‍ജ് സ്വാഗതവും സിജു യോഹന്നാന് നന്ദിയും പറഞ്ഞു.