കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ തുന്നല്‍ മെഷീന് വിതരണ ഉദ്ഘാടനം കോയിന്‍സ് സഹകരണ സംഘം പ്രസിഡന്റ് സി.ബി.ഗീത നിര്‍വഹിച്ചു

കാട്ടൂര്‍ ബാങ്ക് പ്രവര്‍ത്തന പരിധിയിലെ യുവതികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് തുന്നല്‍ മെഷീന് വിതരണത്തിന്റെ ഉദ്ഘാടനം കോയിന്‍സ് സഹകരണ സംഘം പ്രസിഡന്റ് സി.ബി.ഗീത നിര്‍വഹിക്കുന്നു.
കാട്ടൂര്‍ : സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കാട്ടൂര്‍ ബാങ്ക് പ്രവര്‍ത്തന പരിധിയിലെ യുവതികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് തുന്നല്‍ മെഷീന് വിതരണം നടത്തി. തുന്നല്‍ മെഷീന് വിതരണ ഉദ്ഘാടനം കോയിന്‍സ് സഹകരണ സംഘം പ്രസിഡന്റ് സി.ബി.ഗീത നിര്‍വഹിച്ചു. ബാങ്ക് പ്രയിഡന്റ്് ജോമോന് വലിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ രമാഭായി ടീച്ചര്‍, ഭരണസമിതി അംഗങ്ങളായ കെ.കെ.സതീശന്, കിരണ്‍ ഒറ്റാലി, പ്രമീള അശോകന്, മധുജ ഹരിദാസ്, സുലഭ മനോജ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഡയറക്ടര്‍ എം.ജെ.റാഫി സ്വാഗതവും ബാങ്ക് സെക്രട്ടറി ടി.വി.വിജയകുമാര്‍ നന്ദിയും പറഞ്ഞു.