സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കായികതാരങ്ങള്‍ക്ക് ഫിസിയോതെറാപ്പി ലഭ്യമാക്കി തൃശൂര്‍ കെഎപിസി

കുന്നംകുളം: കുന്നംകുളത്ത് വച്ച് നടന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കായികതാരങ്ങള്‍ക്ക് ഫിസിയോതെറാപ്പി ലഭ്യമാക്കി. തൃശൂര്‍ കെഎപിസിയുടെ പ്രതിനിധികളായ ഡോ.കെ.ആര്. റോഷെത്, ഡോ.കെ.എം. അമല്‍, ഡോ.എ.കെ. നന്ദിനി, ഡോ. അയിഷ ഇര്‍ഫാന, ഡോ.പി. ജുവീന്ദ്രന് എന്നിവര്‍ ഫിസിയോതെറാപ്പി ആവശ്യമായി വന്ന കായികതാരങ്ങള്‍ക്ക് മികച്ച രീതിയില്‍ ലഭ്യമാക്കി. തൃശൂര്‍ കെഎപിസി ഭാരവാഹികളായ ഡോ. റോയ് വി. കാവല്ലൂര്‍, ഡോ. ജിബിന്‍ ജോണ്സണ്, ഡോ.എന്‍.എ. അനുവര്‍ഷ്, ഡോ. നിഖില്‍ ലക്ഷ്മണ് എന്നിവര്‍ നേതൃത്വം നല്കി.




