വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് വോളീബോള്‍ ടീം ഈ വര്‍ഷം പങ്കെടുത്ത 19 ടൂര്‍ണമെന്റിലും ഫൈനല്‍, അതില്‍ 10 എണ്ണം ചാമ്പ്യന്‍സ്, ഒമ്പത് റണ്ണര്‍സ് അപ്പ് ട്രോഫി. കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ ഡി സോണ്‍ ചാമ്പ്യന്‍സ്, തൃശൂര്‍ ജില്ലാ വിജയികള്‍. മറ്റു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളായ സെന്റ് ജോര്‍ജ് അരുവിത്തുറ, എസ്എച്ച് കോളജ് തേവര ഓള് കേരള കപ്പ്കളില് ചാമ്പ്യന്‍സ്. കൊല്ലം സിതാര വോളീ, പേരാവൂര്‍ വോളീ, കാര്യാഡ് വോളീ, കരിക്കൊണ് കൊല്ലം വോളീ, വടക്കാഞ്ചേരി വോളീ എന്നിവിടങ്ങളില്‍ വിജയികള്‍.
കാലിക്കട്ട് യൂണിവേഴ്സിറ്റി ടീമില്‍ നാല് താരങ്ങള്‍. ക്രൈസ്റ്റ് കോളജിന്റെ പൂര്‍വ്വകാല പ്രതാപത്തിലേക്ക് ഉയര്‍ന്ന ടീം. താരങ്ങളായ അര്‍ഷാദ്, അക്ഷയ് എന്നിവര്‍ മുത്തൂറ്റ് വോളീബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വോളീബോള്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ ക്രൈസ്റ്റ് കോളജില്‍ പ്രവര്‍ത്തിക്കുന്നു. മുന്‍ നാഷണല്‍ താരവും സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചുമായ കെ.പി. പ്രദീപാണ് പരിശീലകന്.