നഗരസഭാ കാര്യാലയത്തിനുമുന്നില്‍ തെരുവോരക്കച്ചവടം നടത്തി പ്രതിഷേധം
ഇരിങ്ങാലക്കുട : അനധികൃത വഴിയോരക്കച്ചവടങ്ങള്‍ നിരോധിക്കുക, ലൈസന്‍സ് ഉള്ള വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ പ്രതീകാത്മകമായി തെരുവോരക്കച്ചവടം നടത്തി പ്രതിഷേധിച്ചു. വ്യാപാരഭവനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനത്തിനുശേഷം നടത്തിയ പ്രതീകാത്മക തെരുവോരക്കച്ചവടത്തിന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍ അധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം ചെയര്‍മാനും യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ എബിന് വെള്ളാനിക്കാരന്‍ ഉദ്ഘാടനംചെയ്തു. യോഗത്തില്‍ വി.കെ. അനില്‍കുമാര്‍ സ്വാഗതവും ടി.വി. ആന്റോ മുഖ്യപ്രഭാഷണവും നടത്തി. നിയോജകമണ്ഡലം വനിതാവിംഗ് ചെയര്‍പേഴ്സണ്‍ സുനിത ഹരിദാസ്, ടെക്സ്റ്റൈല്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദബാബു, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ലിഷോണ്‍ ജോസ്, മാപ്രണം യൂണിറ്റ് പ്രസിഡന്റ് ലോഹിതാക്ഷന്, എടതിരിഞ്ഞി യൂണിറ്റ് ജന.സെക്രട്ടറി മനോജ്, കരുവന്നൂര്‍ യൂണിറ്റ് ജന.സെക്രട്ടറി ഡേവിസ് ചെമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ടി. മണി മേനോന് നന്ദി പറഞ്ഞു.