വിവിധ ആവശ്യങ്ങളുന്നയിച്ചു ജോയിന്റ് കൗണ്‍സിലിന്റെ സിവിൽ സർവീസ് സംരക്ഷണ യാത്ര

വിവിധ ആവശ്യങ്ങളുന്നയിച്ചു ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സിവിൽ സർവീസ് സംരക്ഷണയാത്ര
ഇരിങ്ങാലക്കുട: സിവിൽ സർവീസ് സംരക്ഷിക്കേണ്ടതു പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നു സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയപെൻഷൻ പുനസ്ഥാപിക്കുക, സിവിൽ സർവീസ് സംരക്ഷിക്കുക, അഴിമതിക്കെതിരേ ജനങ്ങളും ജീവനക്കാരും ഒന്നിക്കുക എന്നീ ആവശ്യങ്ങളുയർത്തി ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സിവിൽ സർവീസ് സംരക്ഷണയാത്രയുടെ പര്യടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ജോയിന്റ് സെക്രട്ടറി എ.എം. നൗഷാദ്, സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി സി.സി. വിപിൻ ചന്ദ്രൻ, ജാഥാ വൈസ് ക്യാപ്റ്റൻ കെ. മുകുന്ദൻ, സ്വാഗത സംഘം കണ്‍വീനർ എം.കെ. ഉണ്ണി, ജാഥാ ക്യാപ്റ്റൻ കെ. ഷാനവാസ് ഖാൻ എന്നിവർ പ്രസംഗിച്ചു.