ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം; നാഷണല്‍ സ്കൂളിന് കിരീടം

ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ട്രോഫിയുമായി
ആനന്ദപുരം: ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ 551 പോയിന്റുമായി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 500 പോയിന്റുമായി എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടും ആതിഥേയരായ ശ്രീകൃഷ്ണ എച്ച്എസ്എസ് മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപനസമ്മേളനം കെ.കെ. രാമചന്ദ്രന് എംഎല്‍എ. ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് സമ്മാനദാനം നടത്തി.