സെന്റ് ജോസഫ്സ് കോളജില്‍ ജൂബിലി കാര്‍ണിവല്‍ ഡാന്‍സ് ഫെസ്റ്റ്

സെന്റ് ജോസഫ്സ് കോളജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള കാര്‍ണിവലിന്റെ ഭാഗമായി നടന്ന ഡാന്‍സ് ഫെസ്റ്റ് സിനിമാ സംവിധായകനും നടനുമായ വിനീത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള കാര്‍ണിവലിന്റെ ഭാഗമായി നടന്ന ഡാന്‍സ് ഫെസ്റ്റ് സംവിധായകനും നടനുമായ വിനീത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലസി അധ്യക്ഷത വഹിച്ചു. ഐസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ജി. അനില്‍കുമാര്‍ പങ്കെടുത്തു. വിവിധ കലാലയങ്ങളില്‍ നിന്നും സ്കൂളുകളില്‍ നിന്നും ഉള്ള വിദ്യാര്‍ഥികളുടെ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു. നൂതന ആശയങ്ങളുമായി വന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ ചിന്തകള്‍ കാര്‍ണിവലില്‍ പങ്കുവെച്ചു. ഹയര്‍സെക്കൻഡറി തലത്തിലെ വിദ്യാര്‍ഥികള്‍ക്ക് മാത്സ് ക്വിസ് നടത്തി. ഭരണഘടന ക്വിസും കോം ഫിയെസ്റ്റയും നടത്തി.