വല്ലക്കുന്ന് സെന്റ് അൽഫോണ്‍സ ദേവാലയത്തിൽ തിരുനാൾ ഇന്ന്

തിരുനാൾ ആഘോഷിക്കുന്ന വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയം ദീപാലങ്കാര പ്രഭയിൽ
വല്ലക്കുന്ന്: സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തമായ തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 6.30നും 10നും ഉച്ചകഴിഞ്ഞു മൂന്നിനും ദിവ്യബലി. രാവിലെ പത്തിനുള്ള ആഘോഷമായ തിരുനാൾ ദിവ്യബലിക്കു ഫാ. മെൽവിൻ പെരേപ്പാടൻ മുഖ്യകാർമികത്വം വഹിക്കും. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി പ്രഫസർ ഫാ. സിജു കൊന്പൻ സന്ദേശം നൽകും. ഉച്ചകഴിഞ്ഞു മൂന്നിനു ദിവ്യബലിക്കു ശേഷം തിരുനാൾ പ്രദക്ഷിണം പള്ളിയങ്കണത്തിൽനിന്ന് ആരംഭിച്ചു വൈകിട്ട് ഏഴിനു സമാപിക്കും. മരിച്ചവരുടെ ഓർമദിനമായ നാളെ വൈകിട്ട് 5.30ന് ദിവ്യബലിയുണ്ടാകും. 26 നാണ് എട്ടാമിടം.