ശ്രീധനകാവ് പാടശേഖര സമിതിയിലെ ശീതള പാടത്തെ നടീല്‍ ഉത്സവം

ശ്രീധനകാവ് പാടശേഖര സമിതിയിലെ ശീതള പാടത്തെ നടീല്‍ ഉത്സവം ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ശ്രീധനകാവ് പാടശേഖര സമിതിയിലെ ശീതള പാടത്തെ നടീല്‍ ഉത്സവം ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി സുരേഷ്, വാര്‍ഡ് മെമ്പര്‍മാരായ ഷൈനി തിലകന്, പ്രസാദ്, താഴെക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. വിനയന്, ആളൂര്‍ കൃഷി ഓഫീസര്‍ തോമസ്, അസിസ്റ്റന്‍ഡ് ഓഫീസര്‍മാരായ വിജയകുമാര്‍, വിജയപ്പന് എന്നിവര്‍ സന്നിഹിതരായിരുന്നു.