തായ്ലന്ഡില് നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സുരേഷ് കെ ഗോവിന്ദ്

സുരേഷ് കെ. ഗോവിന്ദ്
ഇരിങ്ങാലക്കുട: ഏഷ്യന്‍ ആഫ്രിക്കന്‍ ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് തായ്ലന്ഡില് നടന്ന പത്തൊന്‍പതാം അന്താരാഷ്ട്ര സിമ്പോസിയത്തില്‍, ക്രൈസ്റ്റ് കോളജിലെ സൈക്കോളജി വിഭാഗം അധ്യാപകനായ ഡോ. സുരേഷ് കെ. ഗോവിന്ദ് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. തൃശൂര്‍ ജില്ലയില്‍ കാട്ടാനകള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തിന്റെ രീതികളെക്കുറിച്ചായിരുന്നൂ സിമ്പോസിയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. അമേരിക്കയിലെ ഇന്റര്‍നാഷണല്‍ എലിഫന്റ് ഫൗണ്ടേഷന് ആണ് സിമ്പോസിയം നടത്തുന്നത്.