കോണത്തുകുന്ന് മാവിന്‍ച്ചുവട് പലപ്രാക്കുന്ന് ഹരിജന്‍ കോളനി റോഡ് തകര്‍ന്നു

കോണത്തുകുന്നു മാവിന്‍ച്ചുവട് പലപ്രാക്കുന്ന് ഹരിജന്‍ കോളനി റോഡ്.
കോണത്തുക്കുന്ന്: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയോടു ചേര്‍ന്ന് ആറ്, എട്ട് വാര്‍ഡിലൂടെ കടന്നു പോകുന്ന കോണത്തുകുന്നു മാവിന്‍ച്ചുവട് പലപ്രാക്കുന്നു ഹരിജന്‍ കോളനി റോഡ് തകര്‍ന്നു. കഴിഞ്ഞ 10 വര്‍ഷം ആയി യാതൊരു പണിയും നടന്നിട്ടില്ല. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്ത രീതിയില്‍ റോഡ് തകര്‍ന്നതിനാല്‍ പലപ്പോഴും അപകടങ്ങളും ഉണ്ടാകുന്നുണ്ട്. റോഡ് ഉടനെ പുനര്‍നിര്‍മിച്ച് സഞ്ചാര യോഗ്യമാക്കണമെന്നും അല്ലെങ്കില്‍ പഞ്ചായത്തിലേക്കു ബഹുജന മാര്‍ച്ച് നടത്തുമെന്നും വെള്ളാങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന പറഞ്ഞു.