ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്; തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിക്കുന്ന രൂപകൂടുകളും വിശ്വാസികള്‍ക്കുള്ള നേര്ച്ചപായ്ക്കറ്റുകളും ഒരുങ്ങി-
ഇരിങ്ങാലക്കുട: കത്തീഡ്രലിലെ പിണ്ടിപ്പെരുനാളിന് തിരുസ്വരൂപങ്ങള്‍ പ്രതിഷ്ടിക്കുന്ന രൂപകൂടുകളും വിശ്വികള്ക്ക് നല്‍കാനുള്ള നേര്ച്ചപായ്ക്കറ്റുകളും ഒരുങ്ങി. ഒരു ലക്ഷത്തോളം നേര്ച്ചപായ്ക്കറ്റുകളാണ് ഇത്തവണ വിശ്വാസികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിക്കുന്ന രൂപക്കൂടുകളുടെ അലങ്കാര പണികള്‍ പൂര്‍ത്തിയായി.
വിശുദ്ധ ഗീവര്‍ഗീസ്, വിശുദ്ധ തോമാശ്ലീഹാ, വിശുദ്ധ സെബസ്ത്യാനോസ്, പരിശുദ്ധ കന്യകാമറിയം എന്നിവര്‍ക്കുള്ള കൂടുകളാണ് മനോഹരമാക്കിയത്. പള്ളിയിലെ ജീവനക്കാരനായ സാബു താണിയത്ത് മൂന്നാഴ്ചകളോളമാണ് രൂപകൂടുകള്‍ അലങ്കരിക്കാനെടുത്തത്. പള്ളിയിലെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം രാത്രി ഏറെ വൈകിയാണ് അലങ്കാര പണികള്‍ പൂര്‍ത്തീകരിച്ചത്.
കഴിഞ്ഞ 13 വര്‍ഷമായി സാബു തന്നെയാണ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന് രൂപകൂടുകള്‍ ഒരുക്കാറുള്ളത്. സാബുവും കുടുംബവും കല്ലേറ്റുംകര പഞ്ഞപ്പിളിയില് താമസമാക്കിയിരുന്നപ്പോള് 45 വര്‍ഷം മുമ്പ് സാബുവിന്റെ പിതാവ് ഫ്രാന്‍സീസ് കല്ലേറ്റുംകര പള്ളിയിലെ രൂപകൂട് അലങ്കരിച്ചിരിന്നുവെന്ന് സാബു പറഞ്ഞു.
യുവജന സംഘടനകളുടെ പിണ്ടി മത്സരങ്ങള്‍
ദനഹാ ഫെസ്റ്റ് 2024
ഇരിങ്ങാലക്കുട: ഏറ്റവും വലിയ പിണ്ടിക്കു വേണ്ടി സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ പിണ്ടി മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനമായി 10,001 രൂപയും കടങ്ങോട്ട് ജോര്‍ജ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 5,001 രൂപയും പാറേക്കാടന്‍ ഇട്ട്യേര കൊച്ചന്നം മെമ്മോറിയല്‍ ട്രോഫിയും മൂന്നാം സമ്മാനമായി 4,001 രൂപയും ട്രോഫിയും നാലാം സമ്മാനമായി 3,001 രൂപയും കോമ്പാറ കരപറമ്പില്‍ വറുതുട്ടി ഔസേപ്പ് മെമ്മോറിയല്‍ ട്രോഫിയും അഞ്ചാം സമ്മാനമായി 2,001 രൂപയും ട്രോഫിയും നല്‍കും. കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ട്രോഫിയും നല്‍കും.
വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. സിബിന് വാഴപ്പിള്ളി, പ്രസിഡന്റ് കെ.പി. നെല്‍സണ്‍, കണ്‍വീനര്‍ പോള്‍ പീയൂസ്, ജോയിന്റ് കണ്‍വീനര്‍മാരായ ടെല്‍വിന്‍ ജോസഫ്, സാമുവര്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7356314706, 9539815158 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പിണ്ടി അലങ്കാരമത്സരം 2024
ഇരിങ്ങാലക്കുട: കതതീഡ്രല് കെിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ പിണ്ടി അലങ്കാരമത്സരം 2024 സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനമായി 6,666 രൂപയും കരിയാട്ടി കുര്യന് പൗലോ ആന്‍ഡ് ഫിലോമിന മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 5,555 രൂപയും ശില്പ ജോളി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സമ്മാനമായി 4,444 രൂപയും നെടുമറ്റത്തില്‍ ജോര്‍ജ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നല്‍കും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യുവാന്‍ 8606140320 (ആഞ്ചോ ഷൈജു), 9048341589 (ആല്ഡ്രിന്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
കത്തീഡ്രലില്‍ ഇന്ന്
രാവിലെ രാവിലെ 6.45 ന് കൊടിയേറ്റം.
രാത്രി ഏഴിന് മെഗാ ഫ്യൂഷന്‍