കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് വാര്‍ഷികം തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ഇരിങ്ങാലക്കുട ടൗണ്‍ നോര്‍ത്ത് ഈസ്റ്റ് വാര്‍ഷിക സമ്മേളനം ഗവ. മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. പ്രിയ ഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് ജോണ്സണ് തോട്ടാന്‍ അധ്യക്ഷനായി. കെഎസ്എസ്പിയു ജില്ലാ ട്രഷറര്‍ കെ.എം. ശിവരാമന് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഗോപിനാഥന്, സെക്രട്ടറി ജോസഫ് പടമാട്ടുമ്മല്‍, യൂണിറ്റ് സെക്രട്ടറിമാരായ കെ.പി. സുദര്ശന്, പി.എ. നസീര്‍, സി. ശ്രീധരന്, ഉത്തമന് പാറയില്‍, ഫ്രാന്‍സിസ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ജോണ്സണ് തോട്ടാന്‍ (പ്രസി.), ഉത്തമന് പാറയില്‍ (സെക്ര.), സി. ശ്രീധരന് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.