കൂടിയാട്ട മഹോത്സവത്തില്‍ ദൂതവാക്യം അരങ്ങേറി

ദൂതവാക്യം കൂടിയാട്ടത്തില്‍ ദുര്യോധനനായി ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍
ഇരിങ്ങാലക്കുട: കൂടിയാട്ട മഹോത്സവത്തിന്റെ രണ്ടാം ദിവസം ഭാസന്റെ ദൂതവാക്യത്തിലെ ദുര്യോധനനായി ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ രംഗത്തെത്തി. ഛത്ര ചാമരപരിവ്രതനായ ദുര്യോധനന് പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിന്റെ ചിത്രപടം കാണുന്നതാണ് പ്രധാന അഭിനയ ഭാഗം മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍, കലാമണ്ഡലം രവികുമാര്‍, കലാമണ്ഡലം വിജയ് ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന് താളത്തില്‍ ആതിര ഹരിഹരന്, ഗോപിക, അതുല്ല്യ, അക്ഷര, എന്നിവരും പങ്കെടുത്തു മൂന്നാം ദിവസം വൃന്ദാവന ഗമനം നങ്ങ്യാര്‍ കൂത്ത് അരങ്ങേറും അമ്പാടിയില്‍
ഒരോ ദോഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അമ്പാടി ഉപേക്ഷിച്ച് കൃഷ്ണനും ഗോപന്മാരും വൃന്ദാവനത്തില്‍ വന്ന് ഭവനങ്ങള്‍ ഉണ്ടാക്കുന്നതുമാണ് കഥ ഭാഗം. ആതിര ഹരിഹരനാണ് നങ്ങ്യാര്‍ കൂത്ത് അവതരിപ്പിക്കുന്നത്