ലൈഫ് മിഷന് ഗുണഭോക്താക്കള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറി
ആളൂര്‍: ആളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി 36 മാസം പിന്നിട്ടതിന്റെ ഭാഗമായി 36 ദിന കര്‍മ്മപരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്തിലെ ലൈഫ് മിഷന് ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേമകാര്യം ചെയര്‍പേഴ്സണ്‍ ഷൈനി തിലകന്, വാര്‍ഡ് മെമ്പര്‍മാരായ കെ.ബി. സുനില്‍, ഓമന ജോര്‍ജ്, ജിഷ ബാബു കൊച്ചുത്രേസ്യാ ദേവസി, മേരി ഐസക് ടീച്ചര്‍, നിര്‍വഹണ ഉദ്യോഗസ്ഥരായ വിഇഒ ഗീത, ഷിഫാന എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ 32 ഗുണഭോക്താക്കള്‍ക്കാണ് താക്കോല്‍ കൈമാറിയത്.