ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമിയില്‍ ജില്ല ബാഡ്മിന്റണ്‍ ലീഗ് നാളെ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ ആദ്യമായി ജില്ലാ ബാഡ്മിന്റണ്‍ ലീഗിന് വേദിയാകുന്നു. ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമിയില്‍ നാളെ മല്‍സരങ്ങള്‍ നടക്കും. നാലു ഫ്രാഞ്ചൈസികളിലായി പ്രശസ്തരായ 48 കളിക്കാര്‍ ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ വൈസ് പ്രസിഡന്റ് പീറ്റര്‍ ജോസഫ്, അക്കാദമി പ്രസിഡന്റ് സ്റ്റാന്‍ലി ലാസര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫ്രാഞ്ചൈസി രജിസ്റ്റ്ട്രേഷന്‍ കളിക്കാരുടെ രജിസ്റ്റ്ട്രേഷന്‍ കളിക്കാരുടെ ലേലം എല്ലാം പൂര്‍ത്തിയായി.
ടീമുകള്‍ ജില്ലയുടെ വിവധ ഭാഗങ്ങളിലായി പരിശീലനത്തിലാണ്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സമ്മാനമായി നല്‍കും. ക്രൈസ്റ്റ് അക്വറ്റിക് ഷട്ടില്‍ അക്കാദമിയിലെ ബാഡ്മിന്റൺ കോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ച കലാഭവന്‍ കബീറിന്റെ സ്മരണാര്‍ഥമാണ് ലീഗ് മത്സരങ്ങള്‍ നടത്തുന്നത്. സിനിമാ നടന് ഇടവേള ബാബു മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സീരിയല്‍ നടന് സതീഷ് ബാബു, കേരള ബാഡ്മിന്റണ്‍ അസോസിയേഷന് വൈസ് പ്രിസിഡന്റ് ബാബു മേച്ചേരിപ്പടി, ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമി പ്രസിഡന്റ് സ്റ്റാന്‍ലി ലാസര്‍ എന്നിവര്‍ പങ്കെടുക്കും. പാലക്കാട് ജില്ല നാഷണല്‍ ജഡ്ജ് ജോമോന് ജോണ്‍ സമ്മാനദാനം നടത്തും. കമ്മിറ്റി കണ്‍വീനര്‍ ഹമ്മദ് സാലി, ടൂര്‍ണമെന്റ് കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ആള്‍ജോ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ജഴ്സി പ്രകാശനം മുതിര്‍ന്ന പത്രപ്രവര്ത്തകന് മൂലയില്‍ വിജയകുമാര്‍ നിര്‍വഹിച്ചു.