തവനിഷിന്റെ ചുമര് ചിത്രങ്ങള്‍ക്ക് ചങ്ങാതികൂട്ടത്തിലൂടെ നന്ദി പറഞ്ഞു കുരുന്നുകള്‍

ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് പുല്ലൂര്‍ എസ്എന്‍ബിഎസ് സ്കൂളിലെ കുഞ്ഞുകുരുന്നുകള്ക്കായി ചുമര് ചിത്രങ്ങള്‍ ഒരുക്കിയപ്പോള്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് എസ്എന്‍ബിഎസ് സ്കൂള്‍ പുല്ലൂരിലെ കുഞ്ഞുകുരുന്നുകള്ക്കായി ചുമര് ചിത്രങ്ങള്‍ ഒരുക്കി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവിയര്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. തവനിഷ് സംഘടനയുടെ സ്റ്റാഫ്ക്കോഡിനേറ്റര് അസ്സി. പ്രൊഫ. മുവിഷ് മുരളി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്കൂള്‍ പ്രധാനധ്യാപിക മിനി നന്ദി പറഞ്ഞു.