ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയം വർധന നിയന്ത്രിക്കണം: അസോസിയേഷൻ

ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഓൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് കണ്‍വീനർ വർദ്ധനൻ പുളിക്കൽ അധ്യക്ഷത വഹിച്ചു, മുൻ എംഎൽഎ എം.പി. വിൻസന്റ് മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന ജനറൽ കണ്‍വീനർ റോയ് ജോണ്‍ സംഘടനാ റിപ്പോർട്ടിംഗും, ജോയിന്റ് കണ്‍വീനർ വിൻസെന്റ് ഈഗ്നെഷ്യസ് തെരഞ്ഞെടുപ്പ് ചുമതലയും, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം വർഗ്ഗീസ് രാജു, സുരേഷ്കുമാർ ഷീല അജയഘോഷ്, ഡിക്സണ്‍ പങ്കേത്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി കണ്ണൻ വടക്കൂട്ടിനെയും, ജില്ലാ സെക്രട്ടറിയായി സി.ആർ. രാജേഷിനെയും ജില്ലാ ട്രഷററായി ജി. ലാജിയെയും, വനിതാ കണ്‍വീനറായി ഷീല അജയ്ഘോഷിനെയും സമ്മേളനം തെരഞ്ഞെടുത്തു.