ജനുവരി 24ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് സമരത്തില്‍ 1000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും

കേരള പുലയര്‍ മഹാസഭ കണ്വെന്ഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ജാതി സെന്‍സസ് നടപ്പാക്കണമെന്നവശ്യപ്പെട്ടുകൊണ്ട് കേരള പുലയര്‍ മഹാസഭ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 24ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ 1000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ യൂണിയന് സമര പ്രഖ്യാപന കണ്വെന്ഷന് തീരുമാനിച്ചു. കണ്വെന്ഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് എം.സി. സുനന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി എം.സി. ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നേതാക്കളായ എം.കെ. ബാബു, ശിവന് കണ്ണാടി പറമ്പില്‍, പി.വി. അയ്യപ്പന് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് പ്രേംജിത്ത് പൂവ്വത്തും കടവില്‍ സ്വാഗതവും യൂണിയന് അസിസ്റ്റന്റ് സെകട്ടറി സന്ധ്യാ മനോജ് നന്ദിയും പറഞ്ഞു.