ശാസ്ത്ര കലാപ്രദര്‍ശനം: വിദ്യാഭവന് ജേതാക്കള്‍
ഇരിങ്ങാലക്കുട: സ്പെക്ട്രാ സ്ഫിയര്‍ ഇന്റര്‍സ്കൂള്‍ ശാസ്ത്ര കലാപ്രദര്‍ശനം മുകുന്ദപുരം പബ്ലിക് സ്കൂളില്‍ നടത്തി. ഭാരതീയ വിദ്യാഭവന് സ്കൂള്‍ ഒന്നാം സ്ഥാനവും വിജയഗിരി പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനവും മുകുന്ദപുരം പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. മാള മെറ്റ്സ് ഗ്രൂപ്പ് അക്കാദമിക് ഡയറക്ടര്‍ ഡോ. എ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ നൂറി പി. റഫീഖ് അധ്യക്ഷ വഹിച്ചു. മണപ്പുറം സിഇഒ ജോര്‍ജ് ഡി. ദാസ് സമ്മാനദാനം നിര്‍വഹിച്ചു. പ്ലാസ്റ്റിക് ഉപയോഗം എങ്ങനെ കുറയ്ക്കാം. പുനരുപയോഗം നടത്താം എന്ന ആശയത്തോടെ സ്കൂളില്‍ യൂസ്ഡ് പെന്‍ ബോക്സ് സ്ഥാപിച്ചു. കെ.കെ. ഹരിത, അമിത് രാമന്, ആന്സന് എ. അക്കര, സുനില്‍ പോള്‍, ജോണ്‍ കിഴക്കൂടന്‍, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ലളിത, വിനോദ് മേനോന്, എന്‍.എ. ഷക്കീല, തുടങ്ങിയവര്‍ പ്രസംഗിച്ചു.