കേരള ഹാക്ക് റണ്‍ ആദ്യമായി തൃശൂര്‍ ജില്ലയിലെ സെന്റ് ജോസഫ് കോളജില്‍
ഇരിങ്ങാലക്കുട: കേരള ഹാക്ക് റണ്‍ തൃശൂര്‍ മേഖലാ ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റും ടെക്ബൈഹാര്‍ട്ടും സംയുക്തമായി നടത്തിയ അവബോധ സെമിനാര്‍ ഒല്ലൂര്‍ എഎസ്പി മുഹമ്മദ് നദീം ഐപിഎസ് ഉദ്ഘാടനം ചെയ്തു. സൈബര്‍ സെക്യൂരിറ്റിയും എത്തിക്കല്‍ ഹാക്കിംഗും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ടെക് ബൈ ഹാര്‍ട്ടിന്റെ ഡയറക്ടറും ചെയര്‍മാനും ആയ ശ്രീനാഥ് ഗോപിനാഥ് കേരള ഹാക് റണ്ണിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാം കോഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് സൈബര്‍ സെക്യൂരിറ്റിയെ കുറിച്ച് മുഖ്യ പ്രഭാഷണവും നടത്തി. കേരള ഹാക്ക്് റണ്‍ ക്യാപ്റ്റന്‍ ഷക്കീല്‍ അഹമ്മദ്, ആര്. ധനൂപ്, ആസാദ് എന്നിവര്‍ സെമിനാര്‍ നടത്തി. വകുപ്പ് മേധാവി പി.യു. രീഷ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജാസ്മിന് ജോസ് നന്ദി പ്രകാശനവും നടത്തി.