പൂമംഗലം സഹകരണ ബാങ്ക് എടക്കുളം ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം
എടക്കുളം: പൂമംഗലം സഹകരണ ബാങ്ക് എടക്കുളം ബ്രാഞ്ചിന്റെ പുതിയ കെട്ടിടം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. ഗോപിനാഥന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷമി വിനയചന്ദ്രന് വെബ് സൈറ്റും പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി സഹകരണ ലോഗോയും പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കവിത സുരേഷ്, സുരേഷ് അമ്മനത്ത്, ടി.എ. സന്തോഷ്, അഡ്വ. ജോസ് മൂഞ്ഞേലി, അസിസ്റ്റന്റ് രജിസ്ട്രോര്‍ ബ്ലിസന്‍ സി. ഡേവിസ്, വി.ഇ. കണ്ണന്, കെ.വി. ജിനരാജദാസന്‍, എന്‍. ശ്രീകുമാര്‍, സി. സുരേഷ്, വിന്‍സന്റ് ഊക്കന്‍, ആന്റണി കുന്നത്തുപ്പറമ്പില്, ഇ.വി. സുബ്രഹ്മണ്യന്, ജോസ് പുന്നാംപ്പറമ്പില്, ബാങ്ക് സെക്രട്ടറി നമിത വി. മേനോന് എന്നിവര്‍ പ്രസംഗിച്ചു.