സെന്റ് ജോസഫ്സ് കോളജില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ദ്വിദിന ഇന്റര്‍നാഷണല്‍ സെമിനാര്‍
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റും കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റിയും ദക്ഷിണാഫ്രിക്കയിലെ മക്കണ്ട റോഡ്സ് യൂണിവേഴ്സിറ്റിയും ചേർന്നു നടത്തുന്ന ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഇന്റര്‍നാഷണല്‍ സെമിനാര്‍ ആരംഭിച്ചു. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ.ബ്ലെസി അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റി ഫൗണ്ടര്‍ മെമ്പര്‍ പ്രഫ. എന്‍. വിനോദ് ചന്ദ്ര മേനോന് എന്നിവർ അതിഥികളായിരുന്നു. സെല്‍ഫ് ഫിനാന്‍സിംഗ് സെക്ഷന്‍ കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, ഡിപ്പാര്‍ട്ട്മെന്റ് മേധാവി സിസ്റ്റര്‍ ഡോ. ജെസ്സിന്, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു എന്നിവര്‍ പ്രസംഗിച്ചു.