ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ റോബോട്ടിക്സ് ശില്പശാലയ്ക്ക് നേതൃത്വം നല്കിയ സജീഷ് കൃഷ്ണയ്ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സാക്ഷ്യപത്രം സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു. ഇവോള്‍വ് റോബോട്ടിക്സ് സിഇഒ സജീഷ് കൃഷ്ണ ഹ്യൂമനോയിഡ് റോബോട്ട്, ഡാന്‍സിംഗ് റോബോട്ട്, ഡ്രോണുകള്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അധിഷ്ഠിത റോബോട്ടുകള്‍ എന്നിവയുടെ പിന്നിലെ സാങ്കേതികവിദ്യകൾ വിശദീകരിച്ചു. അസിസ്റ്റന്റ് പ്രഫസര്‍ അനിറ്റ ആന്റണി, വിദ്യാര്‍ഥികളായ ഡാനിയേല്‍ ജോസഫ്, ജോസഫ് തോമസ് എന്നിവര്‍ നേതൃത്വം നല്കി. നൂറിലേറെ വിദ്യാര്‍ഥികള്‍ ശില്പശാലയില് പങ്കെടുത്തു.