ഇന്റര്‍ കൊളീജിയേറ്റ് വോളി: ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ജേതാക്കള്‍

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നടന്ന 48-ാമത് ഓള് കേരള ഇന്റര്‍ കൊളീജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ടീം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിൽ നടന്ന ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് വിന്നേഴ്സ് ട്രോഫിക്കും, തുളസിന്ഗം മെമോറിയല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഓള് കേരള ഇന്റര്‍ കൊളീജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വിജയികളായി. മട്ടന്നൂർ എന്‍എസ്എസ് കോളജ് രണ്ടാംസ്ഥാനം നേടി. ക്രൈസ്റ്റ് കോളജ് പൂര്‍വ വിദ്യാര്‍ഥികളായ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ സിറില്‍ സി. വള്ളൂര്‍, ഇന്റര്‍നാഷണല്‍ താരവും ഇന്ത്യന്‍ റെയില്‍വേ കോച്ചുമായ ടി.സി. ജ്യോതിഷ്, കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ഡോ. ടി. വിവേകാനന്ദന്, ഫാ. ഡോ. വില്‍സണ്‍ തറയില്‍, കായികവിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.