സെന്റ് ജോസഫ്സിലെ എംഎ മലയാളത്തിന് പത്ത് വയസ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ മലയാളം ബിരുദാനന്തര ബിരുദ വിഭാഗം പത്താം വാര്‍ഷികാഘോഷവും പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും നടത്തി. മലയാളം ബ്ളോഗിങ്ങിലൂടെ ശ്രദ്ധ നേടിയ കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വില്‍സണ്‍ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ. കെ.എ. ജെന്‍സി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, പ്രഫ. സാവിത്രി ലക്ഷ്മണന്, മലയാള വിഭാഗം അധ്യാപിക ലിറ്റി ചാക്കോ എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥികളുടെയും മുന്‍ അധ്യാപകരുടെയും കലാലയ ഓര്‍മ്മകളുടെ സമാഹാരമായ മാഗസിന് പ്രഫ. സാവിത്രി ലക്ഷ്മണന് കുഴൂര്‍ വിത്സണ് നല്കി പ്രകാശനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ മലയാള വിഭാഗം അധ്യാപിക പി.ആര്. ഷഹനയെയും കാലടി സര്‍വ്വകലാശാലയില്‍ നിന്നും സംസ്കൃത വ്യാകരണത്തില്‍ ഡോക്ടറേറ്റ് നേടിയ മലയാള വിഭാഗം അധ്യാപിക കെ.ആര്. നീനുവിനെയും മലയാള വിഭാഗത്തിന്റെ സ്നേഹോപഹാരം നല്കി ആദരിച്ചു. മലയാളവിഭാഗത്തിലെ മുന്‍ അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും അവരുടെ കലാലയ ഓര്‍മ്മകള്‍ പങ്കുവെച്ചു.മലയാള പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡന്റും മലയാള വിഭാഗം അധ്യാപികയുമായ ഡോ. പി.ആര്. ഷഹന സ്വാഗതവും പൂര്‍വ വിദ്യാര്‍ഥിനി കെ.ആര്. അശ്വതിയും നന്ദിയും പറഞ്ഞു.