കാറളം ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണീച്ചര്‍ വിതരണം ചെയ്തു

കാറളം ഗ്രാമപഞ്ചായത്ത് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള ഫര്‍ണീച്ചര്‍ വിതരണം പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
കാറളം: കാറളം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023 2024 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണീച്ചര്‍ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്രയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജഗജി കായംപുറത്ത് സ്വാഗതം പറഞ്ഞു. മറ്റു ജനപ്രതിനിധികള്‍ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി സി.എന്‍. നിധിന് നന്ദി പറഞ്ഞു.