ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെയും ചേംബര്‍ ഓഫ് കൊമേഴ്സ് യൂത്ത് വിംഗിന്റെയും നേതൃത്വത്തില്‍ 60 വനിത സംരംഭകരുടെ സംഗമം നടത്തി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കലാലയത്തിന്റെ വജ്ര ജൂബിലിയോടും അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെയും ചേംബര്‍ ഓഫ് കൊമേഴ്സ് യൂത്ത് വിംഗിന്റെയും നേതൃത്വത്തില്‍ 60 വനിത സംരംഭകരുടെ സംഗമം നടത്തി. പ്രമുഖ ടെക്നോപ്രണറും നടിയും ഫാഷന്‍ ഐക്കണും ബ്രാന്‍ഡ് അംബാസിഡറുമായ ഡോ. ഇഷ ഫര്‍ഹാ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസ്സി അധ്യക്ഷത വഹിച്ചു. കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി രമ്യ, ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി ജോര്‍ജ് ജോര്‍ജ്, സെല്‍ഫ് ഫിനാന്‍സിംഗ് സെക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, ചേംബര്‍ ഓഫ് കൊമേഴ്സ് യൂത്ത് വിംഗ് പ്രസിഡന്റ് ജോസ് ടോണി, ഐക്യുഎസി കോഓര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ പ്രമുഖരായ വനിത സംരംഭകരായ വര്‍ദ്ധിനി പ്രകാശ്, ജിസ്മി ജോബിന്, രമ ശിവറാം, ഡോ. സംഗീത ജനചന്ദ്രന്, സ്വപ്ന കല്ലിങ്കല്‍ എന്നിവരുമായി പാനല്‍ ചര്‍ച്ച നടത്തി. ആന്‍ ട്വിങ്കിള്‍ ജോസ് ഈ ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയിരുന്നു.