പുല്ലൂര്‍ സെക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സോളാര്‍ എനര്‍ജി പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍: പുല്ലൂര്‍ സെക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ 120 കിലോ വാട്ട് സോളാര്‍ എനര്‍ജി പവര്‍ പ്ലാന്റിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. പുതിയ പ്ലാന്റില്‍ ഉത്പാദിക്കപ്പെടുന്ന സൗരോര്‍ജം ഉപയോഗിച്ച് ഹോസ്പിറ്റലിന്റെ അറുപതു ശതമാനത്തിലധികം പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ ഹോസ്പിറ്റലില്‍ ബയോ വേസ്റ്റ് ഉപയോഗിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുകയും ആശുപത്രിയുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ഹോസ്പിറ്റലില്‍ രോഗികള്‍ക്ക് ചുടു വെള്ളത്തിനായി സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സിസ്റ്റം ഉപയോഗിക്കുകയും ചെയ്യുന്നത് വഴി പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജം ഏറ്റവും നല്ല രീതിയില്‍ പ്രയോജനപ്പെടുത്തി പ്രകൃതി സംരക്ഷണത്തിനുള്ള മാതൃക നല്‍കുകയും ചെയ്യുന്നതായി ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കോണ്ഗ്രിഗേഷന് ഓഫ് സമരിറ്റന്‍ സിസ്റ്റേഴ്സ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആനി തോമസിയാ സിഎസ്എസ്, സ്നേഹോദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സോഫിയ സിഎസ്എസ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ്, ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, റിന്യൂവബിള്‍ എനര്‍ജി കണ്‍സള്‍ട്ടന്റ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.