നവവൈജ്ഞാനിക സമൂഹ സൃഷ്ടിയില്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായക പങ്ക്: ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: നവകേരള നിര്‍മിതിയില്‍ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച സുപ്രധാനമാണെന്നും അതില്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ അഞ്ച് പ്രോഗ്രാമുകള്‍ക്കും എന്‍ബിഎ അക്ക്രഡിറ്റേഷന്‍ ലഭിച്ചതിന്റെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
യഥാര്‍ഥ ജീവിത പ്രശ്നങ്ങളുടെ പരിഹാരത്തിന് ഊന്നല്‍ നല്‍കിയുള്ള ട്രാന്‍സ്ലേഷണല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക് മേഖലയിലുള്ളവര്‍ ഊന്നല്‍ കൊടുക്കണം. നിര്‍മിത ബുദ്ധി സര്‍വ മേഖലകളെയും കീഴടക്കുന്ന ഈ കാലത്ത് മനുഷ്യ വ്യവഹാരങ്ങളിലെ മാനവിക, സര്‍ഗാത്മക വശങ്ങള് സംരക്ഷിക്കപ്പെടാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നത് പോലെ സ്വയം ഭരണ പദവിയിലേക്ക് അതിവേഗം എത്തിച്ചേരാന്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സിഎംഐ ദേവമാതാ പ്രോവിന്സിന്റെ പ്രോവിന്ഷ്യല് ഫാ. ജോസ് നന്ദിക്കര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ആമുഖ പ്രഭാഷണം നടത്തി.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍, സിഎംഐ വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ. സന്തോഷ് മുണ്ടന്മാണി, ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയി പീണിക്കപ്പറമ്പില്‍ സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, പിടിഎ വൈസ് പ്രസിഡന്റ് ഡോ. ബി. വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.