യൂണിവേഴ്സല്‍ എബ്രോഡ് സ്റ്റഡീസ് പ്രവര്‍ത്തനമാരംഭിച്ചു
വള്ളിവട്ടം : വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കേളജില്‍ വിദ്യാഭ്യാസ, തൊഴില്‍ സാധ്യതകളെക്കുറിച്ച് അവബോധം നല്‍കുന്നതിന് എബ്രോഡ് സ്റ്റഡി സെന്ററും വെല്‍നസ് സെന്ററും പ്രവര്‍ത്തനമാരംഭിച്ചു. കേരള ഡിജിറ്റല്‍ സര്‍വകലാശാല ഡീന്‍ ഡോ. അലക്സ് ജയിംസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജോക്കബ് അധ്യക്ഷനായി. അസ്റ്റര്‍ മെഡിസിറ്റി അസിസ്റ്റന്റ് മാനേജര്‍ (റിലേഷന്‍ഷിപ്പ്) എന്‍.എ. റഷീദ്, ജെബിഎഡ്യു ഫ്ളൈ ഡയറക്ടര്‍മാരായ ബിജു വര്‍ഗീസ്, ജോസഫ് തരകന്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. നാരായണന്, ഡോ. എം.വി. ജോബിന് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് കുടുംബത്തെ ആശ്രയിക്കാതെ പഠനത്തോടൊപ്പം തൊഴില്‍ എന്ന ആശയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ കോഴ്സുകള്‍, സ്കോളര്‍ഷിപ്പുകള്‍, തൊഴില്‍ സാധ്യതകള്‍ എന്നിവ യൂണിവേഴ്സല്‍ എബ്രോഡ് സ്റ്റഡീസില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ജെബിഎഡ്യു ഫ്ളൈ സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനത്തിന്റെയും കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയുടെയും സഹകരണത്തോടെയാണ് സെന്ററുകളുടെ പ്രവര്‍ത്തനം.