തെറ്റുകള്‍ വരാതിരിക്കുവാന്‍ ഗുരുവും നേര്‍വഴിക്ക് നയിക്കുന്ന ഒരു സഹപ്രവര്‍ത്തകനുമായിരുന്നു ഇന്നസെന്റ്-സംവിധായകന് സത്യന് അന്തിക്കാട്
ഇരിങ്ങാലക്കുട: എനിക്ക് തെറ്റുകള്‍ വരാതിരിക്കുവാന്‍ ഗുരുവായും എന്നെ നേര്‍വഴിക്ക് നയിക്കുന്ന ഒരു സഹപ്രവര്‍ത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് സിനിമ സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞു. ഇന്നസെന്റിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ഇന്നലെ ഓര്‍മകളില്‍ ഇന്നസെന്റ് എന്ന പേരില്‍ നടന്ന കൂട്ടായ്മയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമിതമായ ആഗ്രഹങ്ങളില്ലാത്ത വ്യക്തിയുമായിരുന്നു. നടനാകാന്‍ ആഗ്രഹിച്ചു എന്നല്ലാതെ ഇത്രയും പ്രശസ്തനാകണമെന്ന മോഹം ഇന്നസെന്റിനില്ലായിരുന്നു. എന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ഇന്നസെന്റിന്റെ കഴിവുകളുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നസെന്റിന്റെ പത്നി ആലീസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജം ഹാളില്‍ നടന്ന ചടങ്ങില്‍ കമല്‍, വി.കെ. ശ്രീരാമന്, അശോകന് ചരുവില്‍, സിബി കെ. തോമസ്, പ്രേംലാല്‍, ഗായത്രി, വര്‍ഷ, സിജി പ്രദീപ്, ഡോ.കെ.പി. ജോര്‍ജ്ജ്, കെ. രാജേന്ദ്രന്, ഇടവേള ബാബു, പ്രഫ.കെ.യു. അരുണന് മാസ്റ്റര്‍, സോണറ്റ് ഇന്നസെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.